പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി : സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രിംകോടതി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രിംകോടതി.
ഹർജിയുടെ പകർപ്പ് സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും അഭിഭാഷകർക്ക് കൈമാറാൻ ഹർജിക്കാരിക്ക് നിർദേശം നൽകി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയ്ക്കകം തീരുമാനം വരുമോയെന്ന് നോക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അഭിഭാഷക മമത ശർമയാണ് സുപ്രിംകോടതിയിൽ പൊതുതാൽപര്യഹർജി സമർപ്പിച്ചത്. പരീക്ഷാഫലം നിർണയിക്കുന്നതിൽ പദ്ധതി തയാറാക്കണമെന്നും, സമയബന്ധിതായി ഫലപ്രഖ്യാപനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Story Highlights: CBSE, ICSE
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here