Advertisement

ന്യൂനപക്ഷ സ്കോളർഷിപ്പ്: ‘ഹൈക്കോടതി ഉത്തരവ് നീതിപരം’, സ്വാഗതം ചെയ്ത് യാക്കോബായ സഭ

May 29, 2021
Google News 2 minutes Read

സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് യാക്കോബായ സഭ. കോടതി ഉത്തരവ് നിതിപരമാണെന്നും കാലങ്ങളായിയുള്ള കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും യാക്കോബായ സഭ പ്രതികരിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷകളിൽ പരിശീലനം നൽക്കുന്ന കേന്ദ്രങ്ങളിൽ ക്രൈസ്തവ വിദ്യർത്ഥികൾക്ക് മതിയായ പങ്കാളിത്തം നൽകുന്നില്ല.

സര്‍ക്കാർ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിച്ച സര്‍ക്കാർ നടപടി വലിയ ചുവടുവെപ്പാണെന്നും യാക്കോബായ സഭ മെത്രാൻപ്പോലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Story Highlights: Jacobites response on minority students scholarship high court verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here