Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്‍

May 29, 2021
Google News 0 minutes Read

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്‍. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍ഗോട്ട് പറഞ്ഞു.

അതേസമയം വിധിക്ക് എതിരെ മുസ്ലിം ലീഗും രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി വിധി പഠിച്ച ശേഷം നിയമ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here