ഇന്നത്തെ പ്രധാന വാർത്തകൾ (01-06-2021)
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോഗത്തിനൊടുവിലാണ് തീരുമാനം.
പാലക്കാട് ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു
ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം നഷ്ടപ്പെടുത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അനുമതികള്‍ തേടുന്നതിലും വീഴ്ചയുണ്ടായതായി നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുല്‍ ജനറല്‍ പ്രതിയാകും
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ് അയയ്ക്കും. ഇരുവരില്‍ നിന്നും മൊഴി എടുക്കാന്‍ ആകാത്ത സാഹചര്യത്തിലാണ് തീരുമാനം.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നടപടി; ആറ് പൊലീസുകാരെ പിരിച്ചുവിടും
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന് ഓർഡർ നൽകി; ആഗോള ടെൻഡർ നടപടിയാരംഭിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊവിഡിനിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ കാണാതെ പഠനം നടത്തുക.
Story Highlights: todays news headlines june 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here