Advertisement

പറവൂരിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

June 2, 2021
Google News 1 minute Read
fishing boat fire paravur

എറണാകുളം പറവൂർ കുഞ്ഞിത്തൈയ്യിൽ കടവിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പറവൂർ സ്വദേശി ഈരാളിൽ അനില തമ്പിയുടേതാണ് ബോട്ട്. കൊവിഡിനെ തുടർന്ന് മാസങ്ങളായി മത്സ്യബന്ധനത്തിനു പോകാതെ ബോട്ട് കടവിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബോട്ടുകൾക്കൊപ്പം കെട്ടിയിരുന്ന ബോട്ട് നാട്ടുകാർ ചേർന്ന് അഴിച്ചു വിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. പുഴയിൽ ഒഴുകിയ ബോട്ടിലെ തീ ഫയർ ഫോഴ്സ് എത്തി അണച്ചു. ബോട്ട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപ വിലവരുന്നതാണ് നാല് വർഷം പഴക്കമുള്ള ബോട്ട്.

Story Highlights: fishing boat caught fire in paravur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here