കൊടകര കുഴല്‍പ്പണക്കേസ്; കവര്‍ച്ചാ സംഘത്തിന് വിവരം ചോര്‍ത്തിയ പ്രതിയെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം

കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ചസംഘത്തിന് വാഹത്തില്‍ പണം ഉണ്ടെന്നവിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അറസ്റ്റിലായ ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ് ഉള്‍പ്പടെ മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.
കൊവിടാനന്തര ചികിത്സ കഴിഞ്ഞെത്തുമ്പോഴേക്കും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കാലാവധി തീരും. അതിനാല്‍ കോടതിയുടെ പ്രത്യേക അനുമതി തേടി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് നീക്കം. കവര്‍ച്ചയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് റഷീദിനെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാകൂ.
അതേസമയം കവര്‍ച്ച ചെയ്യപ്പെട്ട കൂടുതല്‍ പണം കണ്ടെത്തുന്നതിനുവേണ്ടി പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പൊലീസ് തയ്യാറാക്കിയ പട്ടികയില്‍ ഉള്ളവരോട് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Story Highlights: kodakara hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here