Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-06-2021)

June 6, 2021
Google News 1 minute Read

ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ്

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് കണ്ടെത്തല്‍. ബിജെപി നേതാവ് ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ് പറഞ്ഞു. ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറി. കവര്‍ച്ച നടന്നത് ബാക്കിയുള്ള മൂന്നര കോടി രൂപയുമായി പോകുമ്പോഴായിരുന്നു.

ബിജെപി ഭീഷണിയുണ്ടെന്ന് കെ സുന്ദര; പണം വാങ്ങിയത് തെറ്റായിപ്പോയി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന പ്രസ്താവനയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുന്ദര. പണം വാങ്ങിയില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടു, പണം വാങ്ങിയത് തെറ്റായിപ്പോയെന്നും സുന്ദര.

കുതിരാൻ തുരങ്കം തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി.

മുട്ടില്‍ മരംമുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് മൂന്ന് വര്‍ഷം നീണ്ട വന്‍ കൊള്ളയ്ക്ക്‌

മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻമൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കരാറുകാരൻ ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ.സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ.എസ് ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കുഴൽപ്പണ വിവാദം: കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയെന്ന് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം

കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ബിജെപി കോർ കമ്മിറ്റി ഇന്ന്; തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കുഴൽപ്പണ വിവാദവും ചർച്ചയ്ക്ക്

കൊടകര കുഴൽപ്പണകേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടയിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേരുന്നത്.

Story Highlights : Paris 2024 opening ceremony Olympic article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here