22
Jun 2021
Tuesday

‘കുറ്റകരമാണ്, ഇത് നിർത്തുക’ ; ക്ലബ് ഹൗസില്‍ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ്

ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ താൻ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത് . ”സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്‍ദത്തെ അനുകരിക്കുക, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക.”ഞാൻ ക്ലബ്‌ ഹൗസില്‍ ഇല്ല എന്നുമാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്.

ഇതിന് മുൻപും നിരവധി താരങ്ങൾ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.

Story Highlights: Prithvi Raj- Club House

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top