ഇന്നത്തെ പ്രധാന വാർത്തകൾ (07-06-2021)
രാജ്യത്ത് വാക്സിൻ സൗജന്യം; സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകും : പ്രധാനമന്ത്രി
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും മോദി അറിയിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി
സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.
പ്രതിദിന നിരക്കിൽ നേരിയ ആശ്വാസം; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മഞ്ചേശ്വരത്തെ കോഴയാരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
കൊവിഡ് കാരണം കുട്ടികള്‍ അനാഥരായ വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍
രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തില്‍ ഇടക്കാല ഉത്തരവിടുമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഇടക്കാല ഉത്തരവ് സുപ്രിംകോടതി വെബ്‌സൈറ്റില്‍ നാളെ അപ്ലോഡ് ചെയ്യുമെന്നും സുപ്രിംകോടതി അറിയിച്ചു.
രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി. റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി സമിതി ചെയർമാൻ സി.വി ആനന്ദബോസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റിപ്പോർട്ടിലെന്നാണ് സൂചന.
കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ ഏഴ് ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനുമായി 24 സെക്കന്‍ഡ് സംസാരിച്ചതായും പൊലീസ് കണ്ടെത്തി.
Story Highlights: todays news headlines june 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here