Advertisement

‘എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ഭയം’; രാജ്യദ്രോഹക്കുറ്റത്തിനെതിരെ ആയിഷ സുൽത്താന

June 11, 2021
Google News 1 minute Read

തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതികരിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താന. ‘എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ്-ഭയം’ ആയിഷ ഫേസ്ബുക്കിൽ കുറിച്ചു.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെതിരെ ബയോ വെപ്പൺ എന്ന പദം പ്രയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസ് കൊടുത്ത ലക്ഷദ്വീപുകാരനായ ബിജെപി നേതാവ് ജനിച്ച് മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുമെന്നും ആയിഷ പ്രതികരിച്ചു. ദ്വീപിനെ ഒറ്റിക്കൊടുത്തവർ നാളെ ഒറ്റപ്പെടും. ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഭയമാണ്. തളർത്തിയാൽ തളരാൻ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്. തന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ ഉയരുമെന്നും ആയിഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആയിഷ സുൽത്താനയ്ക്ക് കവരത്തി പൊലീസ് നോട്ടീസ് അയ്ച്ചു. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുൽത്താനയ്ക്ക് നൽകി.വിഷയത്തിൽ ആയിഷ സുൽത്താനയെ അനുകൂലിച്ചും എതിർത്തും വിവിധ സംഘടനകൾ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Story Highlights: aisha sultana, lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here