വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്‍
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. പുതിയ കെട്ടിടങ്ങള്‍ മാത്രമല്ല ഉദ്ദേശ്യം. സേവനങ്ങളും സ്മാര്‍ട്ടാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
അഴിമതി വച്ചുപൊറുപ്പിക്കില്ല. അഴിമതിയെന്നാല്‍ പണം വാങ്ങല്‍ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വില്ലേജ് ഓഫിസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫിസര്‍മാരാണ് പങ്കെടുത്തത്. ഓരോ സ്ഥലത്തെയും പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നേരത്തേ കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തുടങ്ങിയവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights: village offices, k rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here