Advertisement

‘സുഖം പ്രാപിക്കുന്നു’; ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ

June 15, 2021
Google News 3 minutes Read
christian erikson instagram post on recovery

താൻ സുഖംപ്രാപിക്കുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് ഡാനിഷ് ഫുട്‌ബോൾ താരം ക്രിസ്ത്യൻ എറിക്‌സൺ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ സുഖമായിരിക്കുന്നു. എന്നിരുന്നാലും, ചില പരിശോധനകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട്’-എറിക്‌സൺ പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് യൂറോ കപ്പ് മത്സരത്തിനിടെ ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം.

Story Highlights: christian erikson instagram post on recovery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here