ഓണ്‍ലൈന്‍ പഠനത്തിനായി ആപ്പ് വികസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ പതിനാറുകാരന്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ആപ്പ് വികസിപ്പിച്ച് പതിനാറുകാരന്‍. കോഴിക്കോട് സ്വദേശി റിഷി കൃഷ്ണയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റിഷി കൃഷ്ണ മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.
യൂട്യൂബില്‍ നിന്ന് കണ്ട് പഠിച്ചാണ് റിഷി കൃഷ്ണ ആപ്പ് തയ്യാറാക്കിയത്. സ്റ്റെപ്പ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ക്ലാസുകളും നോട്ടുകളും മാത്രമല്ല, പരീക്ഷയും നടത്താം. ഓരോ സ്‌കൂളിനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പ് ക്രമീകരിക്കാം.
അഗസ്ത്യമുഴി സ്വദേശിയായ റിഷി കൃഷ്ണ കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. വിദ്യാര്‍ത്ഥിയായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍ കൃത്യമായി മനസിലാക്കിയിരുന്നു. സ്‌കൂളുകളില്‍ ആപ്പ് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് റിഷി കൃഷ്ണ.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here