Advertisement

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; ഇന്നത്തെ പെട്രോൾ വില

June 18, 2021
Google News 1 minute Read
kochi fuel price increased for the 10th time in 18 days

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 3 പൈസയിൽ എത്തി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.

ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 10 തവണയാണ്. കഴിഞ്ഞ ദിവസം
പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില 96 രൂപയും ഡീസൽ വില 93 രൂപയും കടന്നിരുന്നു.

കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

Story Highlights: fuel price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here