ക്വാറന്റീൻ ലംഘനം; ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്

ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്. ലക്ഷദ്വീപ് കളക്ടറാണ് നോട്ടിസ് നൽകിയത്. ആയിഷ ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നുകാട്ടിയാണ് കളക്ടർ നോട്ടിസ് നൽകിയത്.
ചോദ്യം ചെയ്യലിനായി നൽകിയ ഇളവുകൾ ആയിഷ സുൽത്താന ദുരുപയോഗം ചെയ്തുവെന്നും
ദ്വീപിലെ കൊവിഡ് രോഗികളെ പാർപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചെന്നും നോട്ടിസിൽ പറയുന്നു.
പുറത്തു നിന്നെത്തി ദ്വീപ് വാസികളുമായി ഇടപഴകിയെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു. ക്വാറന്റീൻ ലംഘനം തുടർന്നാൽ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, രാജ്യദ്രോഹക്കേസിൽ ആയിഷ സുൽത്താനയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ല. ആയിഷയെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കും. തെളിവ് ശേഖരണത്തിന് ശേഷം ആയിഷയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.
Story Highlights: ayisha sulthana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here