തൃശൂർ ക്വാറി സ്‌ഫോടനം : പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

തൃശൂർ വടക്കാഞ്ചേരി വാഴക്കോട് വളവിലെ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ച് എസിപി പി.ശശികുമാറിനാണ് അന്വേഷണ ചുമതല. ക്വാറിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അഞ്ച് പേരടങ്ങുന്ന സംഘം നാളെ അന്വേഷണം ആരംഭിക്കും. രണ്ട് വർഷമായി പ്രവർത്തിക്കാത്ത ക്വാറിയിൽ സ്‌ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നതുൾപ്പടെ ഉള്ള കാര്യങ്ങൾ അന്വേഷിക്കും. നേരത്തെ സൂക്ഷിച്ചിരുന്ന ഇവ എടുത്തു മാറ്റുന്നതിനിടെയാണ് അപകടമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫോറൻസിക് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
Story Highlights: thrissur quarry accident to be probed by special team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here