ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (22/06/2021)
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍
കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി
കൊല്ലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി.
വിസ്മയയുടെ മരണം; കിരണിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു
കൊല്ലം ശൂരനാട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു.
വീട്ടിലേക്ക് മെസേജ് അയച്ചാല്‍ കിരണ്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും; പ്രതികരിച്ച് വിസ്മയയുടെ അമ്മ
കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ മാതാവ്.
വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന് യുവതിയുടെ പിതാവും സഹോദരനും
കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും.
തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
Story Highlights: news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here