ആയിഷ സുൽത്താനക്ക് വീണ്ടും നോട്ടീസ്, നാളെയും ഹാജരാകണം

രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആയിഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.
ആയിഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.
Story Highlights: Aisha Sultana , Lakshadweep