29
Jul 2021
Thursday

‘സിബിഐ അന്വേഷണത്തില്‍ ഭയമില്ല; മൊഴി കൊടുക്കാന്‍ തയ്യാര്‍’: എസ്. വിജയന്‍

ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ ഭയമോ ഉത്കണ്ഠയോ ഇല്ലെന്ന് ഒന്നാം പ്രതി എസ്. വിജയന്‍. മൊഴി കൊടുക്കാന്‍ തയ്യാറാണ്. താന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴാണ് നമ്പി നാരായണന്റെ അറസ്റ്റ് നടന്നത്. നമ്പി നാരായണനെ മര്‍ദിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എസ്. വിജയന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം പേട്ട സിഐ ആയിരുന്ന എസ്. വിജയനാണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ. കെ ജോഷ്വ അഞ്ചാം പ്രതിയുമാണ്. ഐ. ബി ഉദ്യോഗസ്ഥനായിരുന്ന ആര്‍.ബി ശ്രീകുമാറാണ് ഏഴാം പ്രതി. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ രേഖകള്‍ ചമച്ചെന്നാണ് സിബിഐ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള പൊലീസിലേയും ഐബിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ട് പേരാണ് കേസിലെ പ്രതികള്‍.

Story Highlights: ISRO Spy case

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top