Advertisement

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി; മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

June 30, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു.
എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ സാങ്കേതിക തടസങ്ങള്‍ നിയമത്തിന്റെ താത്പര്യത്തിന് യോജിച്ചതല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കൊവിഡിന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് തന്നെ ഈ ചുമതല നിര്‍വഹിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. മാര്‍ഗരേഖ ആറാഴ്ചയ്ക്കുള്ളില്‍ തയാറാക്കണം. നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണിതെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.

Story Highlights: covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here