Advertisement

സുപ്രിം കോടതിയിൽ നിന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും

July 4, 2021
Google News 1 minute Read

സുപ്രിം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന് ഉത്തരവിട്ടും കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രധാന നിർദേശവും നൽകിയാണ് അശോക് ഭൂഷണിന്റെ പടിയിറക്കം.

കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മഹാമാരി കാലത്ത് രാജ്യത്ത് കഷ്ടതകൾ അനുഭവിക്കുന്നവരെ തന്റെ വിധികളിലൂടെ അശോക് ഭൂഷൺ ചേർത്ത് പിടിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് ധനസഹായത്തിന് അർഹതയുണ്ടെന്നും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കുഴപ്പങ്ങൾ പരിഹരിക്കണമെന്ന് അടക്കമുള്ള അശോക് ഭൂഷണിന്റെ വിധി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി തീർന്നിരുന്നു.

ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കം സുപ്രധാന ഉത്തരവുകൾ ഇറക്കി. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിർദേശം നൽകി. അയോദ്ധ്യ തർക്ക ഭൂമിക്കേസ്‌, മറാത്ത സംവരണം, ദയാ വധം തുടങ്ങി ഒരുപിടി ചരിത്രപരമായ വിധികളുടെ ഭാഗമായി.

അതേസമയം, ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

Story Highlights: Supreme court justice Ashok Bhushan Retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here