ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട കർഷകന് 9 മാസത്തെ തടവ് ശിക്ഷ

ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട കർഷകന് ഒമ്പത് മാസത്തെ തടവ് ശിക്ഷ. ന്യൂസിലാന്‍ഡിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. 226 ചെമ്മരിയാടുകളെയാണ് തീറ്റ നൽകാതെ പട്ടിണിക്കിട്ടത്. ഭക്ഷണം ഇല്ലാതെ അവശ നിലയിലായ ചെമ്മരിയാടുകളെ ദയാ വധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് കർഷകന് തടവ് ശിക്ഷ വിധിച്ചത്.
ബെവാന്‍ സ്കോട്ട് ടെയ്റ്റ് എന്ന കർഷകനാണ് ചെമ്മരിയാടുകൾക്ക് തെറ്റ് നൽകാതെ പട്ടിണിക്കിട്ടത്. താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി കോടതിയെ അറിയിച്ചു.
ഒമ്പത് മാസം തടവ ശിക്ഷയും അത് പൂർത്തിയാക്കിയ ശേഷം 150 മണിക്കൂർ സാമൂഹ്യ സേവനവും ചെയ്യണമെന്നുമാണ് കർഷകന് കോടതി വിധിച്ച ശിക്ഷ. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ട്. 2019 ഏപ്രിലിന് ഇയാളുടെ ഫാമിലെ ചെമ്മരിയാടുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ചെമ്മരിയാടുകളുടെ ശരീരത്തില്‍ വ്യാപകമായ രീതിയില്‍ പ്രാണികളുടെ ലാര്‍വ്വകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമായത്. ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ സൌത്ത് ഐഡന്‍ഡിലായിരുന്നു ഇയാളുടെ ഫാം. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പ്രദേശിക അധികൃതരുടെ സഹായം തേടിയിരുന്നുവെന്നും ഇത് നല്‍കിയില്ലെന്നുമാണ് ബെവാന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പല ചെമ്മരിയാടുകളുടേയും രോമം രണ്ട് വര്‍ഷത്തോളമായി നീക്കം ചെയ്യാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി. ഇയാളുടെ ശേഷിച്ച ചെമ്മരിയാടുകളെ മറ്റ് കര്‍ഷകര്‍ക്ക് വിട്ട് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here