കൊവിഡ് വ്യാപനം; ടോക്കിയോ ഒളിമ്പിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല

ടോക്കിയ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തില്‍ ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക. വിദേശ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടക സമിതി നേരത്തെ തിരുമാനിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ക്ക് മാത്രം പരിമിതമായ തോതില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഒളിംപിക് സംഘാടക സമിതി പ്രസിഡന്‍റ് സീക്കോ ഹാഷിമോട്ടോ മാപ്പ് പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിമ്പിക്സ് പരിമിതികള്‍ക്കുള്ളിലാകും നടക്കുകയെന്നും ഹാഷിമോട്ടോ വ്യക്തമാക്കി.
Story Highlights: Covid19 : No spectators for Tokyo Olympics 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here