Advertisement

ചാണകത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ പെയിന്റ്; ബ്രാൻഡ് അംബാസിഡറായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

July 8, 2021
Google News 1 minute Read

ജയ്പൂരിലെ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിർമാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ചാണകത്തിൽ നിന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റാണിത്. ഈ പെയിന്റിന്റെ  നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ പെയിന്റിന്റെ ബ്രാൻഡ് അംബാസഡർ താനാണെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ജൂലൈ ആറ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം  പറഞ്ഞത്. ജയ്പൂരിലെ ഈ പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം, രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് ഇത് വളരെയധികം സഹായകമാകുമെന്ന് പറഞ്ഞു.

ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്നത് പെയിന്റിന്റെ ഉൽപാദന ശേഷി ഇരട്ടിയാക്കും.ലക്ഷക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനം പോലും ഇത്രയ്ക്ക് സന്തോഷവും സംതൃപ്‌തിയും നൽകിയിട്ടില്ല. ദരിദ്രരുടെ വികസനമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഗ്രാമത്തിലും ഒരു പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here