Advertisement

ഇന്ധന, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം ഇന്ന്

July 10, 2021
Google News 1 minute Read
udf protest against fuel price hike

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം ഇന്ന്. രാവിലെ 10 മണി മുതൽ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ പങ്കെടുക്കും. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.

കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലെ വസതിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളത്തെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിമലപ്പുറത്തെ വസതിയിലും ഉമ്മൻചാണ്ടി പുതുപ്പളളിയിലെ വസതിയിലും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും സത്യഗ്രഹത്തിൽ പങ്കെടുക്കും.

യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ജഗതിയിലെ വസതിയിലും മറ്റ് യുഡിഎഫ് എം.പി മാരും എം.എൽ.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തിൽ പങ്കുചേരും. ‘പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങൾ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്.

Story Highlights: udf protest against fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here