ചുഴലിക്കാറ്റ്; തടിയൂരില്‍ രണ്ട് കോടിയുടെ കൃഷിനാശം

ചുഴലിക്കാറ്റടിച്ച പത്തനംതിട്ട തടിയൂരില്‍ രണ്ട് കോടിയുടെ കൃഷിനാശം. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 219 വീടുകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റില്‍ എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
രണ്ട് പഞ്ചായത്തുകളിലായി ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. പലയിടത്തും റബ്ബര്‍, വാഴ തോട്ടങ്ങള്‍ നിലംപരിശായി. രണ്ട് കോടി രൂപയുടെ നഷ്ടമെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മാനദണ്ഡങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിരുന്നു. തെള്ളിയൂര്‍ ഗവ എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 20 പേര്‍ കഴിയുന്നുണ്ട്. മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 185 വീടുകള്‍ ഭാഗികമായും, 34 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
വീടുകളുടെയും കെട്ടിടങ്ങളുടെയും നാശനഷ്ടം വിലയിരുത്താന്‍ 20 അംഗ റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റവന്യു, കെഎസ്ഇബി, ഫയര്‍ഫോഴ്സ്, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി പ്രദേശത്തെ വൈദ്യുത ബന്ധവും റോഡ് ഗതാഗതവും പുനഃസ്ഥാപിച്ചു.
Story Highlights: farming, hurricane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here