Advertisement

സിക : ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ

July 18, 2021
Google News 1 minute Read
no need to worry about zika virus says arya rajendran

സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തും.

ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ. തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ. തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെ യജ്ഞത്തിന് തുടക്കം കുറച്ചു.

മാലിന്യ നീക്കത്തിനൊപ്പം ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾ സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഓർമിപ്പിച്ചു.

Read Also : സിക വൈറസ്- രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ; അറിയേണ്ടതെല്ലാം [24 Explainer]

അതേസമയം, സംസ്ഥാനത്ത് 35 പേർക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. 11 പേർ നിലവിൽ രോഗികളായുണ്ട്. ബാക്കി പേർ നെഗറ്റീവായിട്ടുണ്ട്. ഇന്നലെ മാത്രം അഞ്ച് പേർക്കാണ് സിക സ്ഥിരീകരിച്ചത്.

Story Highlights: zika virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here