ഇന്നത്തെ പ്രധാന വാർത്തകൾ (20-07-2021)
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രന്റെ ഇടപെടൽ; തെളിവ് പുറത്ത് Todays news headlines July 20 2021
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടൽ. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു.
ബക്രീദ് ഇളവ്; കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതെന്ന് സുപ്രിംകോടതി
ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും
സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ടി.പി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി
ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എൽ.എയുടെയും മകന് വധഭീഷണി. ആർ.എം.പി നേതാവ് എൻ.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു.
തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിന് (karuvannur cooperative bank scam) പുറമെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ്. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കെടുപ്പിൽ വൻ ക്രമക്കേട് നടന്നതായും കണ്ടെത്തൽ. ബാങ്കിലെ കുറി നടത്തിപ്പിൽ മാത്രം 50 കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. ക്രമക്കേട് നടന്നതിന്റെ രേഖകൾ 24ന്.
മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു
മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. K Sankaranarayana Pillai passes away. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നൽകും.
ന്യൂനപക്ഷ സ്കോളർഷിപ്; യുഡിഎഫിൽ ആശയകുഴപ്പമില്ല : വി ഡി സതീശൻ
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തി നേടി.
Story Highlights: Todays news headlines July 20 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here