Advertisement

ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിക്കല്‍; ഒ ജി ശാലിനി റവന്യൂ മന്ത്രിയെ കണ്ടു

July 22, 2021
Google News 1 minute Read
Good service entry withdrawal OG Shalini met Revenue Minister

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി. മന്ത്രി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു.

Read Also: മരം മുറിക്കല്‍; വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി

പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്റെ പരാമര്‍ശം അപമാനകരമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന ഉത്തരവിലെ പരാമര്‍ശം നീക്കണമെന്നാണ് ആവശ്യം. ഇവരെ സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിയമിക്കുക കൂടി ചെയ്തിരുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചു നല്‍കണമെന്ന ആവശ്യമല്ല, മറിച്ച് തിരിച്ചെടുത്തപ്പോള്‍ ചില പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. അത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. തിരിച്ചെടുക്കണമെന്ന് ഒ ജി ശാലിനി നിവേദനത്തില്‍ പറയുന്നു.

ജോലിയോട് ആത്മാര്‍ത്ഥതയില്ലെന്ന പരാമര്‍ശം ജയതിലകിന്റെ ഉത്തരവിലുണ്ടായിരുന്നു. പ്രവര്‍ത്തനകാലത്ത് ഉടനീളം താന്‍ മികച്ച സേവനമാണ് നടത്തിയത്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 21ന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. അല്ലാതെ താന്‍ ചോദിച്ച് വാങ്ങിയതല്ല. സേവന മികവും അര്‍പ്പണ മനോഭാവവും കണക്കിലെടുത്തായിരുന്നു ഇത്. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്താലും പരാമര്‍ശം നീക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരം മുറിക്കല്‍ വിവാദമായതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധി എടുപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഒ ജി ശാലിനിക്ക് എതിരെ എടുത്തിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here