Advertisement

നീലചിത്ര നിർമ്മാണം : അന്വേഷണം ശിൽപാ ഷെട്ടിയിലേക്കുമെന്ന് സൂചന

July 23, 2021
Google News 1 minute Read
shilpa shetti raj kundra case

രാജ് കുന്ദ്ര ഉൾപ്പെട്ട നീലചിത്ര നിർമ്മാണ കേസിൽ നടിയും ഭാര്യയുമായ ശിൽപാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന. മുംബൈ ക്രൈംബ്രാഞ്ച് സംഘം ശിൽപാ ഷെട്ടിയുടെ വീട്ടിലെത്തി.

വിയൻ കമ്പനിയുടെ ഡയറക്ടറാണ് ശിൽപ. രാജ് കുന്ദ്രയുമായാണ് ക്രൈംബ്രാഞ്ച് സംഘം ശിൽപാ ഷെട്ടിയുടെ വീട്ടിൽ എത്തിയത്. വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.

വ്യവസായി രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര നിഷേധിച്ചു.

അതിനിടെ, രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സമൻസില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്കുന്ദ്ര കോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്നും കുന്ദ്ര ചൂണ്ടിക്കാട്ടി.

അതേസമയം നീലച്ചിതനിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ശിൽപ്പ ഷെട്ടി പ്രതികരണവുമായെത്തി. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതുന്നു. മുൻകാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാൻ കഴിയുന്നില്ലെന്നും ശിൽപഷെട്ടി കുറിച്ചു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിർമാണത്തിൽനിന്ന് കോടികൾ സമ്പാദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Read Also: അശ്ലീല ചിത്രങ്ങൾ നിർമിച്ചു; ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് വ്യവസായി രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണർ അറിയിച്ചു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തിൽ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

2004 ൽ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിൽ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനിൽ ജനിച്ച് വളർന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമൻ ഫാഷൻ സംരംഭങ്ങൾക്ക് വിൽക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങൾ കൊയ്തു. 2013ൽ എസൻഷ്യൽ സ്പോർട്ട്സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോൾഡ്, സൂപ്പർ ഫൈറ്റ് ലീഗ്, ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണൽ മിക്സഡ് മാർഷ്യൽ ആർട്ട്സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പർ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് 2019 ൽ ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.

സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ് ലോകത്ത് നിന്ന് എത്തുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സിനിമമേഖല അഴുക്കുചാലാണെന്ന് താൻ നേരത്തെ പറഞ്ഞതെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം.രാജ് കുന്ദ്രയ്ക്കെതിരെ നടി പൂനം പാണ്ടെ നേരത്തെ തന്നെ ക്രിമിനൽ കേസ് നൽകിയിരുന്നു. രാജ്കുന്ദ്ര നഗ്നയായി അഭിനയിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി.

അതേസമയം നടി രാഖി സാവന്ദ്, ഗായകൻ മിൽക്കാ സിങ് എന്നിവർ കുന്ദ്രയ്ക്ക് പിന്തുണയുമായെത്തി. തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി പൊലീസ്‌കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നീലചിത്രങ്ങൾ നിർമ്മിച്ച് മൊബൈൽ ആപ്പ് വഴിപ്രദർശിപ്പിച്ചന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 9 പേരെ നേരത്തെ ബോംബെ പൊലീസ് അസ്റ്റ് ചെയ്തിരുന്നു. നീലചിത്രനിർമ്മാണ മാഫിയസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.

Story Highlights: shilpa shetti raj kundra case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here