കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ സിപിഐഎം പുറത്താക്കുമെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായതായി സൂചന. ഇരുവരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്.
സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബിജു കരീം, സുനില്‍ കുമാര്‍ എന്നിവരെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയെന്നാണ് വിവരം.
Read Also: ആ മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കണ്ട; ശശീന്ദ്രനെതിരായ ആരോപണത്തില്‍ നിന്നൊഴിഞ്ഞുമാറി സിപിഐഎം
പാര്‍ട്ടി തീരുമാനം നാളെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി . ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കെതിരെയും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാര്‍, ടി. ആര്‍ സുനില്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ബിജു കരീമായിരുന്നു ബാങ്കിന്റെ മാനേജര്‍. സുനില്‍ കുമാര്‍ സെക്രട്ടറിയും ജില്‍സ് ചീഫ് അക്കൗണ്ടന്റും ബിജോ കമ്മിഷന്‍ ഏജന്റുമായിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ നാല് പേരും ഒളിവിലായിരുന്നു. തുര്‍ന്ന് ഇവര്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാല് പേരും പിടിയിലായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here