Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-07-2021)

July 26, 2021
Google News 2 minutes Read
Todays Headlines July 26

‘ബിജെപി നേതാക്കളും പ്രതികളാകാം’; കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് ( black money case kodakara ) അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. തെളിവുകളുടെ ഭാഗമായി ഇവര്‍ പിന്നീട് പ്രതികളായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ബി എസ് യെദ്യൂരപ്പ രാജിവച്ചു

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. ഉടൻ ഗവർണറെ കാണും. സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് രാജി പ്രഖ്യാപനം. വിതുമ്പി കരഞ്ഞുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

മൂസ്‌പെറ്റിലും നടപടിക്കൊരുങ്ങി സിപിഐഎം

തൂശൂരിലെ മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നടപടിക്കൊരുങ്ങി സിപിഐഎം. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സിപിഐഎം നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കും. വിഷയം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു.

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും : മന്ത്രി മുഹമ്മദ് റിയാസ്

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു തുരങ്കമാകും തുറക്കുക. ഇതിന് ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുക.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സഹകരണ വകുപ്പ് സെക്ഷന്‍ 68 പ്രകാരം ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച പരിശോധനകളും തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും. ഇതിനിടെ ബിനാമി പണമുപയോഗിച്ച് പ്രതികള്‍ കൊച്ചിയിലും ബിസിനസ് തുടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.( karuvannur cooperative bank ).

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി പണമുപയോഗിച്ച് പ്രതികൾക്ക് കൊച്ചിയിലും ബിസിനസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തൽ. വിദേശത്തേക്ക് കടന്ന പ്രതി കിരൺ കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്; 24 Exclusive

തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള. തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസ്; ഡി കെ ജെയിന്‍ സമിതി പിരിച്ചുവിട്ടു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതി ഡി കെ ജെയിന്‍ സമിതിയെ പിരിച്ചുവിട്ടു. കേസില്‍ സമിതിയുടെ ഇടപെടലിനെ സുപ്രിംകോടതി പ്രകീര്‍ത്തിച്ചു. അധ്യക്ഷന്‍ ഉള്‍പ്പെടെ സമിതി അംഗങ്ങള്‍ക്കാണ് കോടതിയുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചത്.

ഇന്ന് കാർഗിൽ വിജയ് ദിവസ്

1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്.

Story Highlights: Todays Headlines July 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here