എ.പി.ജെയുടെ ഓർമകളിൽ ഇന്നും തിരുവനന്തപുരം ഡിസിഎംആർ സ്‌കൂൾ

എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമകളിലാണ് ഇന്നും തിരുവനന്തപുരത്തെ ഡിസിഎംആർ സ്‌കൂളിലെ വിദ്യാർത്ഥികളും ഫാദർ തോമസ് ഫെലിക്‌സും. തിരുവനന്തപുരത്ത് എത്തിയ കലാം അഞ്ചു തവണയാണ് ഡിസിഎംആർ സ്‌കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയത്.
അബ്ദുൾ കലാമും ഒത്തുള്ള ഓരോ നിമിഷവും ഇന്നും ഡിസിഎംആർ സ്‌കൂൾ വിദ്യാർത്ഥികളുടെ മനസിലുണ്ട്. കലാം മരിക്കുന്നതിന് ഒന്നരമാസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സിത്താർവാദകൻ പ്രദീപ് കലാമിനെ കണ്ടിരുന്നു. അന്ന് തോളിൽ കൈയിട്ട് ചേർത്തുപിടിച്ച് ഇനിയും വരാം എന്ന ഉറപ്പും നൽകിയാണ് കലാം മടങ്ങിയത്. ഫാ. തോമസ് ഫെലിക്‌സിന്റെ നേതൃത്വത്തിലുള്ള ഡിസിഎംആർ സ്‌കൂളിലെ കുട്ടികൾക്ക് പരിശീലനത്തിന് കുതിരകളെ നൽകിയതും എ.പി.ജെ. അബ്ദുൾ കലാമാണ്. താഴെ തട്ടിലുള്ള മനുഷ്യരേയും അവരുടെ ജീവിത സാഹചര്യങ്ങളെും വേദനകളും അബ്ദുൾ കലാമിന് വ്യക്തമായി അറിയാമായിരുന്നുവെന്ന് ഫാദർ തോമസ് ഫെലിക്‌സ് ഓർക്കുന്നു.
Read Also:അബ്ദുൾ കലാം സ്മാരകം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
രാഷ്ട്രപതി ആകുന്നതിനു മുൻപ് തന്നെ കലാമിന് മുറിഞ്ഞ പാലത്തെ ഡിസിഎംആറുമായി ബന്ധമുണ്ടായിരുന്നു. പാട്ടും നൃത്തവുമൊക്കെയായി വിദ്യാർത്ഥികൾ കലാമിന് ചുറ്റും കൂടും. പ്രിയപ്പെട്ടവർക്കൊപ്പം കലാം മണിക്കൂറുകളോളം ഡിസിഎംആറിൽ ചെലവഴിക്കും. ഭിന്നശേഷി വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കലാമിന്റെ ഓരോ സന്ദർശനവും പ്രചോദനമായിരുന്നു.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here