Advertisement

ടോക്യോ ഒളിമ്പിക്സ് ; ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്ത്

July 27, 2021
Google News 1 minute Read

ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്സഡ് ടെന്നീസ് ഡബിള്‍സില്‍ ഇന്നലെ ജപ്പാന്‍ ടീം ലോക ഒന്നാം നമ്പർ ടീമായ ചൈനയെ ആണ് തോല്‍പ്പിച്ചത്.

8 സ്വര്‍ണവും 2 വെള്ളിയും 3 വെങ്കലവും ആണ് ഇപ്പോള്‍ ജപ്പാന് സ്വന്തമായുള്ളത്. മെഡല്‍ നിലയില്‍ രണ്ടാമത് ചൈനയെ പിന്തള്ളി അമേരിക്ക എത്തി.അമേരിക്കയ്ക്ക് നിലവില്‍ 7 സ്വര്‍ണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകള്‍ ആണ് ഉള്ളത്.

ഇന്നലെ ചൈനക്ക് ഒരു ഇനത്തില്‍ സ്വര്‍ണം ലഭിച്ചില്ല. ചൈനക്ക് നിലവില്‍ 6 സ്വര്‍ണവും 5 വെള്ളിയും 7 വെങ്കലവും അടക്കം 18 മെഡലുകള്‍ ആണ് ഉള്ളത്. നാലാം സ്ഥാനത്ത് റഷ്യ ആണ്. മികച്ച പ്രകടനമാണ് അവര്‍ ഈ സീസണില്‍ നടത്തുന്നത്. സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവുമാണ് അവര്‍ക്കുള്ളത്.

അതേസമയം ഒളിമ്പിക്സ് 10 മീറ്റര്‍ മിക്സഡ് എയര്‍ പിസ്റ്റളില്‍ മെഡല്‍ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്.എഴാമതാണ് മനു ഭാക്കര്‍-സൗരഭ് സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here