ഇന്നത്തെ പ്രധാന വാർത്തകൾ (28-07-2021)
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം
സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.
പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട പ്രതിഷേധം; പതിമൂന്ന് എംപിമാർക്ക് താക്കീത്
പെഗസിസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പതിമൂന്ന് എംപിമാർക്ക് താക്കീത്. എ. എം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പതിമൂന്ന് എംപിമാർക്കാണ് താക്കീത് നൽകിയത്. സ്പീക്കറുടെ ചേംബറിൽ വിളിച്ചുവരുത്തിയായിരുന്നു നടപടി.
ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ: കൊവിഡ് ചട്ടം ലംഘിച്ച് എംജി സര്‍വകലാശാല; 24 എക്‌സ്‌ക്ലൂസിവ്
കൊവിഡ് മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച വരുത്തി ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ നടത്തി എംജി സര്‍വകലാശാല. പരുമലയിലെ ആശുപത്രി കെട്ടിടത്തിലാണ് പരീക്ഷ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ ബികോം പരീക്ഷകളാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ( protocol violation ) പാലിക്കാതെ നടത്തുന്നത്.
കെ വി തോമസ് സിപിഐഎം ആസ്ഥാനത്ത്; യെച്ചൂരിയെ കണ്ടു
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി സെന്ററിലെത്തി. അദ്ദേഹം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുന്‍പ് യെച്ചൂരിയെ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോള്‍ നേരത്തെ ഉറപ്പില്ല ചെയ്ത കൂടിക്കാഴ്ചയാണ് ഉണ്ടായതെന്നും ആവശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കെ വി തോമസ്.
മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ സെക്രട്ടറി വി കെ ഹരികുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. സെക്രട്ടറിയായി തന്നെ ശുപാര്‍ശ ചെയ്തത് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സഹകരണ ചട്ടം അനുസരിച്ചാണ് ശുപാര്‍ശ നല്‍കിയത്. നാല്‍പത് വര്‍ഷത്തെ പരിചയ സമ്പന്നത പരിഗണിച്ചായിരുന്നു നിയമനം.
Story Highlights: Todays headlines july 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here