ഇന്നത്തെ പ്രധാന വാർത്തകൾ (01-08-2021)

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട്
കർണാടകത്തിന് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ.കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹര്യത്തിലാണ് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോതമംഗലം കൊലപാതകം: അന്വേഷണം ബിഹാറിലേക്ക്
കൊതമംഗലം നെല്ലിക്കുഴി ഇന്ദ്രിരാ ഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറിൽ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും, കൃത്യമായ അന്വേഷണം പൊലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ
ആലുവയില്‍ നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മ നന്ദിനി ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചു. ജോലി വാഗ്ദാനം നല്‍കിയത് പാലിച്ചില്ലെന്നും മകന്റെ മരണകാരണം വ്യക്തമാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും നന്ദിനി പറഞ്ഞു.
രാജ്യത്ത് 41,831 പുതിയ കൊവിഡ് കേസുകൾ; 541 മരണവും
രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 541 മരണവും റിപ്പോർട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 40,000 ന് മുകളിൽ റിപ്പോർട്ട് ചെയുന്നത്.
ടോക്യോ: ബോക്‌സിംഗില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ പുറത്ത്
ടോക്യോ ഒളിമ്പിക്‌സില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. ഏഷ്യന്‍ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്‌ബെകിസ്താന്‍ താരം ജാലലോവിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍-5-0. ഇതോടെ പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറാണ് സതീഷ്.
ബിപിഎൽ റേഷൻ കാർഡ്: അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ
ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫിസർമാർ വരെ സംഘത്തിൽ ഉൾപ്പെടും.
കൊടകര കുഴൽ പണ കേസ് : സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും
കൊടകര കുഴൽ പണ കേസിൽ സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും. പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് കവർന്ന സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസെടുത്തു. കൊങ്കണാപുരം പൊലീസാണ് കേസെടുത്തത്. കേസിൽ ധർമ്മരാജന്റെ പങ്കും പൊലീസ് അന്വേഷിക്കും.
ചർച്ചയിൽ പരിഹാരമായില്ല; തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് പിജി ഡോക്ടേഴ്‌സ്
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട്ടിലെ ഹോളോബ്രിക്‌സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: Todays top Stories
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here