ടോക്യോ: ബോക്‌സിംഗില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. ഏഷ്യന്‍ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്‌ബെകിസ്താന്‍ താരം ജാലലോവിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍-5-0. ഇതോടെ പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറാണ് സതീഷ്.
പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1 ന് തോല്‍പ്പിച്ചാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തിലായിരുന്നു ജയം. രണ്ട് താരങ്ങളുടെയും ആദ്യ ഒളിമ്പിക്സ് കൂടിയായിരുന്നു ഇന്നത്തെ മത്സരം. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സതീഷ് കുമാര്‍, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.
കഴിഞ്ഞ മത്സരത്തിനിടെ തലയ്ക്ക് പരുക്കേറ്റതിനാല്‍ ഏഴ് സ്റ്റിച്ചുകള്‍ ഇട്ടാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിച്ചത്.
Read Also: ടോക്യോ ഒളിമ്പിക്‌സ് : വേഗരാജാവിനെ ഇന്നറിയാം
അതേസമയം ഒളിമ്പിക്‌സില്‍ വെങ്കല മെഡലിനായി ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് താരം ഹെ ബിങ് ജിയാവോയാണ് എതിരാളി. വൈകിട്ട് അഞ്ചിനാണ് മത്സരം. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗ് സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.
Story Highlights: tokyo boxing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here