രണ്ട് മാസത്തെ ഫീസ് അടച്ചില്ല; മൂന്നാംക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി; 24 Exclusive

രണ്ട് മാസത്തെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാംക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്ന സ്കൂള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ നീക്കിയത്.
പാലക്കാട് വാണിയംകുളം ഗാലക്സി പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ദുരനുഭവമുണ്ടായത്. പുതിയ അധ്യയന വര്‍ഷത്തെ ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു ഒഴിവാക്കല്‍. കൂനത്തറയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന
എസ് പ്രതീഷിന്‍റെ മകനാണ് വിദ്യാര്‍ത്ഥി. ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് പണമടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ട്വന്‍റിഫോറിനോട് പറഞ്ഞു.
നിയമം എല്ലാവർക്കും ബാധകമാണെന്നും, ഫീസ് അടയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് രക്ഷകർത്താവിന് സ്കൂൾ നൽകിയതാണെന്നും അധ്യാപിക പ്രതീഷിനോട് പറയുന്നു. ഓട്ടോറിക്ഷയ്ക്ക് ഓട്ടം ഉള്ള സമയത്ത് കുട്ടിക്കുള്ള ഫീസ് കരുതിവയ്ക്കണമെന്നും അധ്യാപിക ഫോണിലൂടെ പ്രതീഷിനോട് പറഞ്ഞു.
എന്നാൽ കൊവിഡ് ലോക്ക് ഡൗണ്‍ ആയതോടെ വരുമാനം നിലച്ചുവെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫീസടക്കാന്‍ വൈകിയതെന്നും പ്രീതഷ് ടീച്ചറെ അറിയിച്ചിരുന്നു. എല്‍കെജി മുതല്‍ മകന്‍ ഈ സ്കൂളിലാണ് പഠിക്കുന്നത്, ഇതുവരെയും ഫീസ് മുടങ്ങിയിട്ടില്ല. പല സാധ്യതയും ഫീസ് അടക്കാനായി നോക്കിയെങ്കിലും ഒന്നും നടന്നില്ലെന്നും പ്രതീഷ് പറയുന്നു.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തന്നോട് കുട്ടിയുടെ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും പ്രധാന അധ്യാപിക വിശദീകരിച്ചു. താരതമ്യേന കുറഞ്ഞ ഫീസാണ് ഈടാക്കുന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഇതും നല്‍കാനാകാത്ത സാഹചര്യത്തിലാണ് ടിസി നല്‍കാന്‍ തയാറായത്.
സ്കൂള്‍ അധികൃതരുടെ സമീപനം മൂലം കുട്ടിയെ ഗാലക്സി സ്കൂളില്‍ നിന്ന് മാറ്റി കൂനത്തറയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ചേർത്തു.
Story Highlights: students expelled from online class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here