ഇരുട്ടിലായി ലൈറ്റ് ആൻഡ് ആൻറ് സൌണ്ട്സ് മേഖല; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു

ജീവിതം – 10
കൊവിഡ് ലോക്ഡൗണിന് പിന്നാലെ ശബ്ദം നിലച്ച ഒരു മേഖലയാണ് ലൈറ്റ് ആൻറ് സൌണ്ട്സ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങൾക്കും മറ്റും വെളിച്ചവും ശബ്ദവും മങ്ങിയതോടെ ഉപകരണങ്ങൾ മാത്രമല്ല, ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ശബ്ദവും ഇടറുകയാണ്. അവരുടെ ജീവിതത്തിലെ വെളിച്ചം മങ്ങുകയാണ്.
ലോക്ഡൗണിന്റെ ഭാഗമായി പൊതുപരിപാടികൾക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായ അരലക്ഷത്തോളം തൊഴിലാളികളുണ്ട് ലൈറ്റ് ആൻറ് സൌണ്ട്സ് മേഖലയിൽ. ആഘോഷങ്ങൾക്കും മറ്റും വേദിയൊരുക്കുന്ന പന്തലുകാരും ദുരിതത്തിലാണ്. ലാഭം പ്രതീക്ഷിച്ചിരുന്ന ഉത്സവ സീസണുകളുകൾപ്പെടെ കൊവിഡ് കവർന്നതോടെ, ഈ മേഖലയിലെ നിരവധി പേരാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.
Read Also: മടങ്ങിപ്പോകാനാകാതെ പ്രവാസികൾ ദുരിതത്തിൽ; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു
‘ആളുകൾ പങ്കെടുത്ത് കൊണ്ട് നടത്തുന്ന പരിപാടികളാണ് ഞങ്ങളുടെ ജീവിത മാർഗം. ലോക്ഡൗൺ മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി ലൈറ്റ് ആൻറ് സൌണ്ട്സ് മേഖലയിലെ തൊഴിലാളികളെയും മൊതലാളികളെയും ഒരു പോലെ ബാധിച്ചിരിക്കുകയാണ്. ഉപകരണങ്ങളിൽ പലതും പ്രവർത്തനമല്ലാത്തതിനാൽ നശിച്ച് പോകുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ബിസിനസ് മെച്ചപ്പെടുത്താനായി ബാങ്ക് വായ്പ എടുത്തവർ ഇപ്പോൾ നട്ടം തിരിയുകയാണ്. തങ്ങളുടെ പക്കലുള്ള ഉപകാരണങ്ങൾ വിറ്റ് കടം വീട്ടാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലാണ്. ലോക്ഡൗൺ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഒരുപാട് ആത്മഹത്യകൾ ഇനിയും ഉണ്ടാകും’, രാജേഷ് കുമാർ, ലൈറ്റ് ആൻറ് സൌണ്ട്സ് ഉടമ
പ്രതിസന്ധിയിൽ നിന്ന് കര കയറുന്നതിന് ഒരു പിടിവളളിയാണ് ഇവർ ചോദിക്കുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയമായിട്ട് പൊതുപരിപാടികൾക്ക് അനുമതി നൽകണമെന്നതാണ് ഇവരുടെ ആവശ്യം.
Story Highlights: Light and Sounds in crisis; lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here