Advertisement

മടങ്ങിപ്പോകാനാകാതെ പ്രവാസികൾ ദുരിതത്തിൽ; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു

August 2, 2021
Google News 1 minute Read
expatriate misery

ജീവിതം- 9

കൊവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുകയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾ. മലപ്പുറം ജില്ലയിൽ മാത്രം മൂന്നു ലക്ഷത്തോളം പ്രവാസികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങി എത്തിയത് , തിരിച്ചു പോക്ക് മുടങ്ങിയതോടെ ഭൂരിപക്ഷം പേർക്കും തൊഴിൽ നഷ്ടമായി. ദയനീയമാണ് പല പ്രവാസി കുടുംബങ്ങളിലെയും സാഹചര്യം.

പ്രവാസ ലോകം തങ്ങൾക്ക് മരുപ്പച്ചയാണെന്നും, എത്രയുംവേ​ഗം മടങ്ങി പോയാൽ മാത്രമാണ് തുടർന്ന് ജീവിക്കാൻ സാധിക്കൂവെന്ന് തിരൂർ വെട്ടം സ്വദേശികളായ യാസീനും അഷ്റഫും, ട്വന്റിഫോറിനോട് പറഞ്ഞു. യാസീനും 18 വർഷവും അഷ്റഫ് 32 വർഷവുമായി ഷാർജയിലായിരുന്നു. കൊവിഡ് കാലത്ത് നാട്ടിൽ വന്ന ഇരുവർക്കും പിന്നീട് തിരികെ പോകാൻ കഴിഞ്ഞില്ല. തുടർന്ന് ജീവിതം വഴിമുട്ടി.

Read Also: കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക; ഇടപെട്ട് ആരോഗ്യ മന്ത്രി; 24 ഇംപാക്ട്

തന്റെ ഏക വരുമാനമാർ​ഗമായിരുന്നു ​ഗൾഫിലെ ജോലിയെന്നും നിലവിൽ നിത്യചെലവ് പോലും കഷ്ടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇരവരും പറഞ്ഞു. താങ്ങും തണലുമായിരുന്ന പ്രവാസികളുടെ പ്രതിസന്ധി ജില്ലയുടെ സാമ്പത്തിക അടിത്തറക്കും വിള്ളൽ വീഴ്ത്തുന്നുണ്ട്.

യാസീനും അഷ്റഫും അനേകായിരം പ്രവാസികളുടെ പ്രതിനിധികളാണ്. കൊവിഡ് മൂലം പൂട്ടിപ്പോയ നിരവധി ജീവിതങ്ങളിൽ ഒന്ന്…

Story Highlights: expatriate misery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here