അതിജീവിക്കാനാകാതെ വഴിയോര ജീവിതങ്ങൾ; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു

ജീവിതം – 12
കൊവിഡ് ലോക്ഡൗണിന് ശേഷം ഇളവുകൾ ലഭിച്ചിട്ടും ജീവിതം ദുരിത പൂർണമായ നിരവധി മനുഷ്യർ നമുക്കിടയിലുണ്ട്. വഴിയോരങ്ങളിൽ ചെരുപ്പും കുടകളും നന്നാക്കിയിരുന്നവർ നേരിടുന്നത് കടുത്ത പ്രതിസന്ധി. പകലു മുഴുവൻ വെയിൽ കൊണ്ടിരുന്നാലും ചിലവിനുള്ള വക പോലും കിട്ടാത്ത അവസ്ഥയാണ് തങ്ങളുടേതെന്ന് അവർ പറയുന്നു.
എല്ലാ നഗരങ്ങളിലെയും എന്ന പോലെ പത്തനംതിട്ടയിലുമുണ്ട് വഴിയോരണങ്ങളിൽ കുറെ മനുഷ്യർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കുടകളും, ചെരുപ്പുകളും, ബാഗുകളും നന്നാക്കാനായി ആരും തന്നെ ഇവരെ തേടിയെത്തുന്നില്ല. കൊവിഡ് ലോക് ടൗണിനെ തുടർന്ന് രണ്ട് മാസത്തോളം പണി ഉണ്ടായിരുന്നില്ല. ലോക്ഡൗൺ നിലവിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ വെയിൽ കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ അങ്ങനെ ചെരുപ്പും ബാഗുകളും ഒന്നും പൊട്ടാറില്ലലോ.
‘മുപ്പത്തിമൂന്ന് വർഷമായി ഞാൻ ഇവിടെ പണിയെടുക്കുന്നു. കൊവിഡിന് ശേഷം പണി കുറവാണ്. ബാഗും കുടയും വരുന്നില്ല, ചെരുപ്പുകൾ വരുന്നത് തീരെ കുറവാണ്. മുമ്പ് ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് പണി പോലും ഇപ്പോൾ ഇല്ല’, രാജമ്മ പറഞ്ഞു.
Read Also: ഇരുട്ടിലായി ലൈറ്റ് ആൻഡ് ആൻറ് സൌണ്ട്സ് മേഖല; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു
പുതിയ ഒരു ചെരുപ്പ് വാങ്ങാൻ പണമില്ലാത്ത പാവങ്ങളാണ് ഇവരുടെ മുന്നിൽ കാൽ നീട്ടുന്നത്. ഒരു ജോഡി ചെരുപ്പ് തുന്നാൻ 20 രൂപ വാങ്ങിയാണ് പണി തുടങ്ങിയത്. വർഷം മുപ്പത് കഴിഞ്ഞിട്ടും കൂടി പോയാൽ 60 രൂപ കിട്ടും. പട്ടിണിയെങ്കിലും വള്ളി പൊട്ടിയ ചെരിപ്പിടുന്നവരുടെ ഗതികേട് കാണുമ്പോൾ അതിൽ കൂടുതുതാൽ എങ്ങനെ വാങ്ങാൻ കഴിയുമെന്ന് മുരളീധരൻ.
സാധാരണക്കാർ ആണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. അവരുടെ പക്കൽ ഇപ്പോൾ പണമില്ലാത്തജാതിനാൽ നമുക്ക് ഇപ്പോൾ പണി കുറവാണ്. മുൻപൊക്കെ 700 മുതൽ 1000 രൂപ വരെ കിട്ടുമായിരുന്നു. ഇപ്പോൾ അതിന്റെ പകുതി പോലും ലഭിക്കുന്നില്ല’, മുരളീധരൻ പറഞ്ഞു.
സകല അഴുക്കുകളും പേറുന്ന ചെരുപ്പുകൾ മടിയിൽ വച്ച് തുന്നുമ്പോൾ, ഈ മഹാമാരി കാലത്ത് പേടിയില്ലാഞ്ഞിട്ടല്ല. അന്നത്തോളം വലിയ ജീവിതാശങ്ക മറ്റൊന്നില്ലല്ലോ.
രാജമ്മയും മുരളീധരനും നിരവധി വഴിയോര തൊഴിലാളികളുടെ പ്രതിനിധികളാണ്. കൊവിഡ് മൂലം പൂട്ടിപ്പോയ നിരവധി ജീവിതങ്ങളിൽ ഒന്ന്.
Story Highlights: Story of cobblers; Covid crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here