Advertisement

ക്വാർട്ടറിൽ വിനേഷ് ഫോ​ഗട്ട് തോറ്റു

August 5, 2021
Google News 1 minute Read

ടോക്യോ ഒളിപ്പിക്സ് വനിതകളുടെ ​ഗുസ്തി മത്സരത്തിലെ ക്വാർട്ടർ ഫൈനലിൽ വിനേഷ് ഫോ​ഗട്ട് തോറ്റു. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു വിനേഷ് ഫോ​ഗട്ട്.

ആദ്യ റൗണ്ടിൽ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്. 53 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മ​ഗദലേനയെ 7-1 ന് തോൽപ്പിച്ചാണ് വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചില്ല.

എന്നാൽ ക്വാര്‌ട്ടർ ഫൈനലിൽ ബെലാറസിന്റെ വനേസയോട് ഇന്ത്യയുടെ വിനേഷ് ഫോ​ഗട്ടിന് തോൽക്കേണ്ടി വന്നു.

Story Highlights: vinesh phogat loses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here