തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് ഹർജി; മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടിസ്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടിസ്. ആർ.ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നോട്ടിസ്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് തോമസ് ഉണ്ണിയാടൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
Read Also : മന്ത്രി ആർ.ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
പ്രൊഫസർ അല്ലാതിരുന്ന ആർ ബിന്ദു, പ്രൊഫസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം. ഹർജി ഈ മാസം 29 ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Read Also : മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ല; ഉന്നതവിദ്യാഭ്യാസ മന്ത്രി
Story Highlight: Minster R Bindu’s poll win, High court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here