21
Sep 2021
Tuesday

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (12-08-2021)

today’s headlines)12-08-2021)

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ

കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമര്‍ശം.

ഉപതെരഞ്ഞെടുപ്പ്: ഇടത്തോട്ട് ചാഞ്ഞ് ഫലം

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാർഡുകളിൽ കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. എൽഡിഎഫിന് നേട്ടം. പതിനഞ്ച് വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എട്ടിടത്ത് എൽഡിഎഫിനും ഏഴിടത്ത് യുഡിഎഫിനും വിജയം. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല് വാർഡിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വിദ്യ വിജയന്റെ ജയം 94 വോട്ടിനാണ്.

അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; പുറത്ത് പ്രതീകാത്മകസഭ ചേര്‍ന്ന് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട്; എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ പിഴയടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്

സിറോ മലബാ‍ർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് റിപ്പോ‍ർട്ടിൽ പറയുന്നു.
വൻ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണം ഉടനില്ല; സര്‍ക്കാര്‍ പിന്മാറുന്നു

ഭൂമി തട്ടിയെടുക്കുന്നത് തടയാനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ആക്ട് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. നിയമവകുപ്പിന് പുറമേ അഡ്വ.ജനറലും സര്‍ക്കാരിന് നിയമോപദേശം നല്‍കി. പാട്ടക്കാലാവധി കഴിഞ്ഞും ഭൂമി കൈവശം വയ്ക്കുന്നത് കയ്യേറ്റമല്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടിയത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം;IPR എട്ടിന് മുകളിലുള്ളിടത്ത് കര്‍ശന ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ മാറ്റം. IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം.

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു

​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്.

Story Highlight: today’s headlines

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top