Advertisement

സഹകരണ ബാങ്ക് വായ്പ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

August 14, 2021
Google News 1 minute Read
cooperative bank loan

സഹകരണ ബാങ്ക് വായ്പ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിച്ചു. കൊവിഡ്, പ്രളയ ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മാരക രോഗങ്ങൾ ബാധിച്ചവരുടെ വായ്പ തീർപ്പാക്കാൻ പ്രത്യേക ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നവകേരളീയം കുടിശിക നിവാരണ പരിപാടി ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലെ വായ്പ ഒറ്റത്തവണയിലൂടെ തീർപ്പാക്കാം. 2021 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സമയം. പദ്ധതിപ്രകാരം അവസാനിപ്പിക്കുന്ന എല്ലാ വായ്പകളിലും പലിശനിരക്ക് ഒഴിവാക്കും.

Read Also : എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ; അക്കൗണ്ട് ഉടമയറിയാതെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്

100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. മരണപ്പെട്ടവർ മാരക രോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാൻ പ്രത്യേക ഇളവുകൾ ഉണ്ട്. പ്രളയ കൊവിഡ് ബാധിതർക്ക് പ്രത്യേക ഇളവുകൾ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ വായ്പ തീർപ്പാക്കി അതിനുശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനമുണ്ട്.

Story Highlight: cooperative bank loan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here