Advertisement

മുഴുവൻ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാക്കുക സർക്കാർ ലക്ഷ്യം : പ്രധാനമന്ത്രി

August 15, 2021
Google News 3 minutes Read
modi independence day 2021

മുഴുവൻ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാക്കുതയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ എല്ലാ വിഭാ​ഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരൻ പോലും മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

Read Also : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് നരേന്ദ്രമോദി

ഒളിമ്പിക്സ് നേട്ടം കൈവരിച്ച കായികതാരങ്ങളെ കൈയടിച്ച് അനുമോദിച്ച പ്രധാനമന്ത്രി മെഡൽ ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യൻ കായിക താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിപിടിച്ചുവെന്നും വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഒളിമ്പിക്സിൽ ഇന്ത്യ കൈവരിച്ചതെന്നും മോദി പറഞ്ഞു.

പ്രതിസന്ധിഘട്ടത്തിൽ രക്ഷകരായെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ ഉണ്ടായിരുന്നു.

Story Highlight: modi independence day 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here