എം.എസ്.എഫ് ഹരിത വിഭാഗം തർക്കം; പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് മുഈനലി ശിഹാബ് തങ്ങൾ

എം.എസ്എ.ഫ് ഹരിത വിഭാഗത്തിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ. ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതിനാൽ നിലവിൽ യൂത്ത് ലീഗ് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും മുഈനലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
അതേസമയം കോഴിക്കോട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ എം.എസ്.എഫ്. ഹരിത നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. ഹരിതയെ പിരിച്ചു വിടണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഹരിതയെ പിരിച്ച് വിടണമെന്ന നിര്‍ദേശം തങ്ങള്‍ യോഗത്തെ അറിയിച്ചത്.
Read Also : ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം; ഹരിത വിഭാഗത്തെ പിരിച്ചുവിടണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
എന്നാല്‍ ഹരിതയെ പിരിച്ച് വിടണമെന്ന ആവശ്യത്തോട് മറ്റ്‌നേതാക്കള്‍ വിയോജിച്ചു. ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ മുനവറലി തങ്ങളെ യോഗം ചുമതലപ്പെടുത്തി. ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
Read Also : എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം
Story Highlight: mueen ali thangal on msf haritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here