Advertisement

വക്കാലത്ത് നൽകാത്തതിന്റെ പേരിൽ ഭീഷണി; അഭിഭാഷക ദമ്പതികൾക്കെതിരെ പരാതി

August 16, 2021
Google News 1 minute Read
advocates threaten man

വക്കാലത്ത് നൽകാത്തതിന്റെ പേരിൽ അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബത്തിൻ്റെ പരാതി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരിച്ച സേതുനാഥിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. പത്തനംതിട്ടയിലുള്ള അഭിഭാഷക ദമ്പതികൾ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

ജൂലൈ 28ന് ചങ്ങനാശേരി ബൈപ്പാസിൽ നടന്ന ബൈക്ക് അപകടത്തിലാണ് സേതുനാഥ് മരിച്ചത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ മത്സരയോട്ടം നടത്തിയ മറ്റൊരു ബൈക്ക് ഇവരുടെ ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സേതുനാഥും സുഹൃത്തും മത്സരയോട്ടം നടത്തിയ ഒരു യുവാവ് മരിച്ചു. സംഭവം നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷക ദമ്പതികൾ സേതുനാഥിന്റെ കുടുംബത്തെ സമീപിച്ചു. നഷ്ടപരിഹാരം വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് നിരസിച്ചതോടെ അഭിഭാഷകൻ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് ആരോപണം.

Read Also : കെ ടി ജലീലിന് വധ ഭീഷണി: സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നത്

മരണത്തിൻ്റെ ഞെട്ടൽ വിട്ടു മാറും മുമ്പ് മറ്റ് അഭിഭാഷകരും കേസ് പിടിക്കാൻ വീട്ടിൽ എത്തി. സോമനാഥന്റെ കുടുംബം ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഇവർ പത്തനംതിട്ട കളക്ടറെയും സമീപിച്ചിട്ടുണ്ട്.

Story Highlight:advocates threaten man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here