ഇന്നത്തെ പ്രധാന വാർത്തകൾ (16-08-2021)

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ
കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടുവയ്പ്പ് തുടരുന്നെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി
കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി.
അനധികൃത മരംമുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെതിരെ വനം വകുപ്പിന്റെ റിപ്പോർട്ട്. മരംമുറിക്കാൻ റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്ലേജ് ഓഫിസര്‍ മുതല്‍ തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മരംകൊള്ളയ്ക്ക് കൂട്ടുനിന്നതിന്റെ കണക്കുകള്‍ സഹിതമാണ് റിപ്പോർട്ട്.
പെഗസിസ് വിവാദം: സുപ്രിംകോടതി നാളെ വാദം കേൾക്കും
പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. സ്പെഷ്യൽ കോടതി ജഡ്ജ് ഹണി എം വർഗീസിന്റെ അപേക്ഷയാണ് കോടതി അംഗീകരിച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; 24 EXCLUSIVE
കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. നിരവധി യുവാക്കളില്‍ നിന്നായി സംഘം കൈപ്പറ്റിയത് ലക്ഷങ്ങള്‍. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
സിയാലിലെ ഉയര്‍ന്ന തസ്തികകളില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് സംഘം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.രണ്ട് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ ജോലിക്കായി മുടക്കിയവര്‍ കബളിപ്പിക്കപ്പെട്ടവരില്‍ ഉണ്ട്.ഉദ്യോഗാര്‍ത്ഥികളില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്റര്‍ വരെ സംഘം നല്‍കി.
ചേർത്തല – അരൂർ ദേശീയപാത വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; വിജിലൻസ് അന്വേഷണം വേണമെന്നാവശ്യം
അരൂർ-ചേർത്തല ദേശീയപാത ടാറിംഗ് വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. ദേശീയപാത പുനർനിർമാണത്തിലെ അപാകതയിൽ അന്വേഷണം അനിവാര്യമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇത്തതിനായി വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറഞ്ഞു
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 32,937 പേർക്ക് രോഗം സ്ഥിരീകരിച്ചു. 417 പേർ മരിച്ചു.
പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 8.7 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,909 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3,14,11,924 ആയി. 97.48% ആണ് രോഗമുക്തി നിരക്ക്.
അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി വിട്ടു
അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി.
Story Highlight: august 16 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here