Advertisement

സിപിഐഎം സംഘടനാ സമ്മേളനങ്ങളുടെ സമയക്രമം ഇന്ന് നിശ്ചയിക്കും

August 17, 2021
Google News 2 minutes Read
cpim meetings schedule today

സിപിഐഎം സംഘടനാ സമ്മേളനങ്ങളുടെ സമയക്രമം തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി ഇന്ന് നിശ്ചയിക്കും. ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് ആലോചന. അടുത്തമാസം പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാകും. (cpim meetings schedule today)

സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കർശനമാക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. സ്ഥാപനങ്ങളിൽ പാർട്ടി ഓഡിറ്റ് നടപ്പാക്കും. കരിവന്നൂർ ബാങ്ക് തട്ടിപ്പിൻ്റെ പശ്ചാത്തലത്തിലാണ് സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി ഇടപെടൽ ശക്തിപ്പെടുത്തുന്നത്.

സർക്കാർ പ്രവർത്തനം സംബന്ധിച്ച മാർഗരേഖയും സംസ്ഥാന കമ്മിറ്റി തയ്യാറാക്കി. മന്ത്രി ഓഫീസുകളിൽ കർശന അച്ചടക്കം വേണം. പഴ്സണൽ സ്റ്റാഫ് പ്രവർത്തനം പാർട്ടി നിരീക്ഷിക്കും. പ്രശ്നവുമായി സമീപിക്കുന്ന ജനങ്ങളോട് സ്റ്റാഫുകൾ അടക്കം മാന്യമായി പെരുമാറണം. സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജി സുധാകരനെതിരായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സമിതി പരിഗണിക്കുമോ എന്നതിലാണ് ആകാംക്ഷ നിലനിൽക്കുന്നത്.

Read Also : മന്ത്രിമാരുടെ ഓഫിസുകളിൽ കർശന അച്ചടക്കം, സ്റ്റാഫിനെ നിരീക്ഷിക്കും; മാർഗരേഖ സിപിഐഎം സംസ്ഥാന സമിതിയിൽ

അതേസമയം, ദേശീയ പാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ എഎം ആരിഫ് എംപിയുടെ നടപടി സിപിഐഎം ചർച്ച ചെയ്യും. എൽഡിഎഫ് സർക്കാർ നടത്തിയ ഒരു നിർമാണപ്രവൃത്തിക്കെതിരെ പാർട്ടി എംപി സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാൻ ഒരു വിഭാഗം നീക്കമാരംഭിച്ചു.

വിഷയത്തിൽ എഎം ആരിഫ് എംപി യെ സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം തള്ളിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

പരാതിയെക്കുറിച്ച് സംസാരിച്ചെന്ന ആരിഫിന്റെ വാദം തെറ്റാണ്. പരാതി നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.

ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം. ആരിഫ് എംപി കത്ത് നൽകിയിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നൽകിയിരുന്നു .

Story Highlight: cpim-meetings schedule today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here